തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച യുവതിക്ക് പാറശ്ശാല സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ വൈകിപ്പിച്ചെന്ന് ആരോപണം.
കാഞ്ഞിരംകുളം നെല്ലിമൂട് കൈവൻവിള പൊറ്റമണപഴഞ്ഞി ജോബിൻ നിവാസിൽ ബ്രിജി.എസ് (38) ആണ് മരിച്ചത്. ബ്രിജിക്ക് ശ്വാസംമുട്ടലും പനിയുമുണ്ടായിരുന്നു. രണ്ടു ആശുപത്രിയിലും ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് ഭർത്താവും സിവിൽ പൊലീസ് ഓഫീസറുമായ വിനു.എസ് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകുമെന്നും വിനു പറഞ്ഞു. വിനു കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലാണ്. മക്കൾ :ജോബിൻ ബി.വി, ജിതിൻ ബി.വി. സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |