തിരുവനന്തപുരം: ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്ത് രണ്ട് മാസത്തിനകം സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കും. യൂട്ടിലിറ്റി ഡക്ട്, 1.5 മീറ്റർ വീതിയിൽ ഡ്രെയിനേജ്, 7.5 മീറ്റർ വീതിയിൽ റോഡ് എന്നിവ അടങ്ങിയതാണ് സർവീസ് റോഡ്. കൂടാതെ ഏഴ് ട്രാൻസ്‌ഫോർമറുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. മഴ മാറിയാൽ ഉടൻ തന്നെ ജോലികൾ ആരംഭിക്കും. അപ്രതീക്ഷിതമായി എത്തിയ മഴയിൽ റോഡ് ചെളിക്കെട്ട് ആയതോടെ കഴക്കൂട്ടം വഴിയുള്ള യാത്ര ദുസഹമാണ്. കെട്ടിടങ്ങൾ ഒഴിഞ്ഞുയാൻ പലരും വിമുഖത കാട്ടുന്നതിനെ തുടർന്ന് സർവീസ് റോഡ് നിർമാണം നീളുകയാണ്. ഇനിയും 22 കെട്ടിടങ്ങൾ പൊളിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം കാണാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും കരാറുകാരുമായും പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുമായും ചർച്ച നടത്തി. ഫ്ലൈഓവർ നിർമാണം പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |