പാലക്കാട്: ജില്ലയിൽ ഇന്നലെ 353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. 206 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാത്ത കേസും കുതിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. 135 പേർക്ക് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഒമ്പതും വിദേശത്ത് നിന്നുള്ള മൂന്നുപേർക്കും രോഗമുണ്ട്. 22ന് മരിച്ച ലക്കിടി പേരൂർ നെല്ലികുറിശി സ്വദേശിക്ക് (52) കൊവിഡ് സ്ഥിരീകരിച്ചു. 114 പേർ രോഗമുക്തരായി.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2571 ആയി ഉയർന്നു. ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും നാലുപേർ തൃശൂർ, ഏഴുപേർ എറണാകുളം, 11പേർ കോഴിക്കോട്, 31പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |