തിരുവനന്തപുരം: ബയോടെക്‌നോളജിയിൽ ഗവേഷണത്തിനൊപ്പം സംരംഭകത്വം ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നിർമ്മിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ (മെഡ്സ് പാർക്ക്) ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജൈവ സാങ്കേതികവിദ്യയിൽ വളർച്ച കൈവരിക്കാനുള്ള സവിശേഷ സാഹചര്യം സംസ്ഥാനത്തുണ്ട്. ബയോടെക്‌നോളജിയിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കുന്ന വ്യാവസായിക അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കും. ഈ രംഗത്ത് സ്‌റ്റാർട്ട്അപ്പുകൾക്കു പ്രത്യേക പ്രോത്സാഹനം നൽകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 1,200 പേർക്കു നേരിട്ടും 5,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ മെഡിക്കൽ ഉപകരണ നിർമ്മാണ രംഗത്ത് കേരളം സ്വയംപര്യാപ്തതയിലെത്തുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |