ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോട് അനുബന്ധിച്ച് നടത്തി വരാറുള്ള ചെമ്പൈ സംഗീതോത്സവം ഈ വർഷം ചടങ്ങ് മാത്രമായി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കും,
മുടങ്ങിക്കിടക്കുന്ന ഉദയാസ്തമനപൂജ, ചുറ്റുവിളക്ക് വഴിപാടുകൾ ഒരു ദിവസം മൂന്ന് ബുക്കിംഗുകാർ തയ്യാറായി വരുന്ന പക്ഷം അത്തരക്കാരെ പങ്കെടുപ്പിച്ച് നവംബർ 28 മുതൽ ആരംഭിക്കും.
ദേവസ്വം വക മീറ്റിംഗ് ഹാളുകളുടെയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെയും ബുക്കിംഗ് ഉടൻ പ്രാബല്യത്തിൽ വരും. ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |