തൃശൂർ : പ്രഥമ കെ.പി. നമ്പൂതിരീസ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാര്യർക്ക് സമ്മാനിക്കുമെന്ന് കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സ് ഡയറക്ടർ കെ. ഭവദാസൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സിന്റെ സ്ഥാപകൻ കെ.പി. നമ്പൂതിരിയുടെ സ്മരണ നിലനിറുത്തുന്നതിനായാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
രണ്ട് ലക്ഷം രൂപയും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. 27 ന് രാവിലെ പത്തിന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സ് ഡയറക്ടർ കെ. ഭവദാസൻ അവാർഡ് സമ്മാനിക്കും. മാർക്കറ്റിംഗ് മാനേജർ സുരേഷ് ദിവാകരൻ, മാനേജർ മോഡേൺ ട്രേഡ് വി. വിശാഖ്, സിനീയർ ബ്രാൻഡ് മാനേജർ പി. സുനോജ്, തോമസ് പാവറട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |