ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.
ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനില സൂചിപ്പിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറങ്ങും.സഹോദരി എസ്.പി ഷൈലജയെയും മറ്റ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു.
എസ്.പി.ബിയ്‌ക്ക് സാദ്ധ്യമായ വൈദ്യസഹായമെല്ലാം നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്. പ്രശസ്‌ത നടൻ കമൽഹാസൻ ആശുപത്രിയിലെത്തി മടങ്ങി
ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ഓടെയാണ് ആരോഗ്യനില തീർത്തും വഷളായി. സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് നില തീരെ വഷളാകുകയായിരുന്നു. ചെന്നൈ എം.ജി.എം ആശുപത്രിക്ക് മുന്നിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് ഇപ്പോൾ.
The scene outside the hospital where singer #SPBalasubrahmanyam is undergoing treatment. pic.twitter.com/bgizSpRCA4
— Ahmedabad Times (@AhmedabadTimes) September 25, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |