പരപ്പനങ്ങാടി : തയ്യൽ മെഷീൻ മാതൃകയിൽ ഒരു ഓട്ടോമാറ്റിക് സാനിറ്ററി മെഷീൻ. ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നത് പി.വി.സി പൈപ്പു കൊണ്ട്. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി ഷാഹുൽ ഹമീദും ജ്യേഷ്ഠൻ മുഹമ്മദ് റാഫിയും നിർമ്മിച്ചെടുത്തതാണ് ഈ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ.
പരപ്പനങ്ങാടി പുത്തരിക്കലിൽ തയ്യൽമെഷീൻ വിൽപ്പനയും സർവീസും നടത്തിവരികയാണ് മുപ്പതുകാരനായ ഷാഹുൽ ഹമീദ് . തന്റെ ജീവിതോപാധിയായ തയ്യൽ മെഷീന്റെ മാതൃകയിൽ ഒരു സാനിറ്റൈസർ മെഷീൻ കടയിൽ സ്ഥാപിച്ചാലോ എന്ന ചിന്ത മനസിലുദിച്ചു. ഫാഷൻ ഡിസൈനറായ ജ്യേഷ്ഠൻ മുഹമ്മദ് റാഫിയെ കൂടെ കൂട്ടി. പൈപ്പുകൾ വാങ്ങി ആവശ്യത്തിനനുസരിച്ചു മുറിച്ച് പരുവപ്പെടുത്തിയാണ് മെഷീൻ നിർമ്മിച്ചത് . നാലിഞ്ചും മുക്കാൽ ഇഞ്ചും പൈപ്പുകളാണ് കൂടുതലായും ഉപയോഗിച്ചത്.10,000 രൂപയോളം ചെലവായി. ലോക്ക്ഡൗൺ വേളയായതിനാൽ ഇഷ്ടം പോലെ സമയം കിട്ടി. കൈ കാണിച്ചാൽ മെഷിന്റെ ചക്രം താനേ തിരിയും . ആവശ്യത്തിനു സാനിറ്റൈസർ പുറത്തുവന്നാലുടൻ ചക്രം നിൽക്കും . കടയിലെത്തുന്നവർക്ക് അത്ഭുതമാവുകയാണ് ഷാഹുലിന്റെ പുത്തൻ പരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |