ദുബായ്: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ വിജയഗാഥ അലേഖനം ചെയ്‌ത കോഫീ ടേബിൾ ബുക്ക് 'എ ഗ്ളിറ്ററിംഗ് സക്‌സസ് സ്‌റ്റോറി" ദുബായിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി പ്രകാശനം ചെയ്‌തു. ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ആദ്യ കോപ്പി ജോയ് ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസിൽ നിന്ന് ഡോ.പുരി ഏറ്റുവാങ്ങി.
ജോയ് ആലുക്കാസ് സ്ഥാപനങ്ങളുടെ സ്ഥാപകനും ജോയ് ആലുക്കാസിന്റെ പിതാവുമായ ആലുക്ക ജോസഫ് വർഗീസിന് ആദരവുമായാണ് പുസ്‌തകം പുറത്തിറക്കിയത്. 1987ൽ യു.എ.ഇയിൽ ചെറിയ ജുവലറി സ്‌റ്റോറായി തുടങ്ങിയ ജോയ് ആലുക്കാസ്, ഇന്ന് 11 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള അന്താരാഷ്‌ട്ര ബ്രാൻഡാണ്. 20ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ബ്രാൻഡായി ഗ്രൂപ്പ് മാറിയെന്നത് അഭിമാനാർഹമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ഗ്രൂപ്പിന്റെ പ്രാരംഭഘട്ടം മുതലുള്ള അവിസ്‌മരണീയ നിമിഷങ്ങളാണ് പുസ്‌തകത്തിലുള്ളത്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടൂവ് ഡയറക്‌ടർ ജോൺ പോൾ ആലുക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹിം അൽ ഹസവി അൽ തമീമി, മുസ്തഫ മുഹമ്മദ് അഹമ്മദ് അൽ ഷരീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |