ഉദ്ഘാടനം തമന്ന ഭാട്ടിയ നിർവഹിച്ചു
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ തെലങ്കാനയിലെ 13-ാം ഷോറൂം ഖമ്മത്തെ വൈറ റോഡിൽ തുറന്നു. ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ തമന്ന ഭാട്ടിയ വിർച്വലായി ഉദ്ഘാടനം ചെയ്‌തു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.പി. അബ്‌ദുൾ സലാം തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ ഷോറൂമിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന്റെ അതേ തൂക്കത്തിൽ വെള്ളി സൗജന്യമായി ലഭിക്കുന്ന ആകർഷക ഓഫറും ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ 10 വരെയാണ് ഓഫർ. പരമ്പരാഗത ശില്പചാതുരിയിൽ നിർമ്മിച്ചവയും സമകാലിക രൂകല്പനയുള്ളതുമായ സ്വർണ, വജ്ര, പ്ളാറ്റിനം ട്രെൻഡിംഗ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഖമ്മം ഷോറൂമിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |