മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കെതിരെ ഗുരുതര ആരോപണം. കേസിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അടക്കമുള്ള പ്രമുഖർക്കെതിരെ മൊഴി നൽകാൻ അറസ്റ്റിലായ ക്ഷിതിജ് രവി പ്രസാദിന് മേൽ എൻ.സി.ബി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് ക്ഷിതിജിന്റെ അഭിഭാഷകൻ സതീഷ് മാൻഷിൻഡെ പറഞ്ഞു. എൻ.സി.ബി. ഉദ്യോഗസ്ഥർ തന്റെ കക്ഷിയെ ഉപദ്രവിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും സതീഷ് ആരോപിച്ചു.
കരൺ ജോഹർ ഉൾപ്പെടെ ധർമ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടവരെ കേസിൽ ഉൾപ്പെടുത്താനാണ് എൻ.സി.ബി.യുടെ നീക്കം. ഇവർക്കെതിരേ മൊഴി നൽകാനായി അന്വേഷണ ഉദ്യോഗസ്ഥർ ക്ഷിതിജിനെ ഉപദ്രവിക്കുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു.
അതേസമയം, എല്ലാ ആരോപണങ്ങളും എൻ.സി.ബി വൃത്തങ്ങൾ നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |