
ന്യൂഡൽഹി: ഫെബ്രുവരി 26 മുതൽ തുടങ്ങുന്ന ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തുന്ന കാർണി ഇന്തോ-പസഫിക് മേഖലയിലെ വ്യാപാരം, നിക്ഷേപം, തന്ത്രപരമായ പങ്കാളിത്തം, ശുദ്ധ ഊർജ്ജം, സാങ്കേതികവിദ്യ, എ.ഐ, സംസ്കാരം, പ്രതിരോധം തുടങ്ങി പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ഇന്ത്യയിൽ ആദ്യം മുംബയിലും ഡൽഹിയിലുമാണ് പരിപാടികൾ. ഇന്ത്യയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
