അടൂർ: പ്രായപൂർത്തിയാകാത്ത അടൂർ സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പറക്കോട് മറ്റത്ത് കിഴക്കതിൽ അപ്പു ( സാബു -34) വിനെ ബംഗളൂരുവിൽ നിന്ന് അടൂർ പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മുങ്ങിയ പ്രതി നൂറനാട് സ്വദേശിയായ ഒരു യുവാവിന്റെ സംരക്ഷണയിൽ ബംഗളൂർ മാരസാന്ദ്ര എന്ന സ്ഥലത്തെ ഫ്ലാറ്റിലായിരുന്നു താമസം.. അടൂരിൽ നടന്ന ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടാണ് താൻ കേരളം വിട്ടതെന്നായിരുന്നു യുവാവിനെ ധരിപ്പിച്ചത്. 2011 ൽ നടന്ന കൊലപാതക കേസിൽ പ്രതിയായി പരോളിലിറങ്ങിയ ഒരാളുടെ സഹായവും ലഭിച്ചതായി അറിയുന്നു. 25 ദിവസത്തോളം ഇവിർെ കഴിഞ്ഞ ഇയാൾ പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുമ്പ് യുവാവുമായി പിണങ്ങി മുറിവിട്ടുപോയി. ഡി. വൈ.എസ്. പി ആർ. ബിനു, സി. ഐ യു. ബിജു എന്നിവരുടെ നിർദ്ദേശപ്രകാരം എസ്. ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഫോണിന്റെ ടവർ ലൊക്കേഷൻ മനസിലാക്കി ഫ്ലാറ്റിലെ യുവാവിനെ ചോദ്യം ചെയ്തു. ഇയാളുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. എസ്. ഐ മാരായ ബി. എസ്, രാജേന്ദ്രൻ, ബിജു ജേക്കബ്, സി. പി ഒ മാരായ അൻസാജു ,റോബി ഐസക്ക് ഡബ്ളിയു. സി. പി. ഒ റഷീദാ ബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. സാബു രണ്ടു കുട്ടികളുടെ പിതാവാണ്. ഭാര്യയും കുട്ടികളുമായി പിണങ്ങിക്കഴിയുന്ന ഇയാൾക്കെതിരെ അടൂർ സ്റ്റേഷനിൽ വേറെയും കേസുകളുണ്ട്. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |