ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ അഴിമതിക്കേസിൽ പിണറായി വിജയനടക്കം മൂന്നു പേർക്കെതിരെയുള്ള കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായി വിനീത് ശരൺ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക. പലതവണ അവധിക്ക് വയ്ക്കുകയും ബെഞ്ച് മാറുകയും ചെയ്തതിന് ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണനയ്ക്കെത്തുന്നത്.
വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യർ ഉൾപ്പെടെ നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജികൾ പരിഗണനയ്ക്ക് എടുത്തപ്പോൾ, 2017 മുതൽ ജസ്റ്റിസ് രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിച്ചതെന്നും വീണ്ടും ആ ബെഞ്ച് തന്നെ കേൾക്കുമെന്നും ജസ്റ്റിസ് ലളിത് അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് തന്നെ കേൾക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിലേക്ക് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |