കാസർകോട്: മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ 'വഴിയെ" ചിത്രീകരണം പൂജാ ചടങ്ങോടെ ചിറ്റാരിക്കാലിൽ ആരംഭിച്ചു. ഇന്ത്യൻ സിനിമയിൽ പരിചിതമല്ലാത്ത ഫിലിം മേക്കിംഗ് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. നായകനായ ജെഫിൻ ജോസഫിന്റെ വീട്ടിലായിരുന്നു പൂജ. തരിയോട് എന്ന ഡോക്യുമെന്ററിയ്ക്ക് ശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസാണ്.
വാർ ഫ്ലവേഴ്സ്, ഗെയിം ഓഫ് അസാസിൻസ്, ട്രിപ്പ് ഫാൾ തുടങ്ങി 80 ൽപ്പരം ഹോളിവുഡ് സിനിമകൾക്ക് സംഗീതം ഒരുക്കിയ ഇവാൻ ഇവാൻസ് ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്. പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ പരീക്ഷണ ചിത്രം കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്നു.
വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോയും ടൈറ്റിൽ പോസ്റ്ററും തിരുവോണ ദിനത്തിൽ സംവിധായകൻ നിർമൽ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ്19ന്റെ സാഹചര്യത്തിൽ ചുരുങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ചിത്രീകരിക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാമ്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്ട് ഡിസൈനർ: ജീസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളേഴ്സ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന, ശ്രീൻഷ രാമകൃഷ്ണൻ. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു. കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർകോട് കർണ്ണാടക അതിർത്തികളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |