തിരുവനന്തപുരം: കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി കെ. എസ്. ആർ.ടി. സി പുറത്തിറക്കുന്ന 'എന്റെ കെ.എസ്.ആർ.ടി.സി' മൊബൈൽ റിസർവേഷൻ ആപ്പ് പുറത്തിറക്കലും പാഴ്സൽ സർവീസായ 'കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ്' ലോഗോ പ്രകാശനവും നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ഓൺലൈൻ റിസർവേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലായിരുന്നു. 'അഭിബസു'മായി ചേർന്ന് ആൻഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ റിസർവേഷൻ ആപ്പ്
ഗൂഗിൽ പ്ലേ സ്റ്റോറിൽ Ente KSRTC എന്ന പേരിൽ തയ്യാറാക്കിയിട്ടുണ്ട്. എല്ലാവിധ ആധുനിക പേമെന്റ് സംവിധാനങ്ങളുമുണ്ട്.വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ കൈകാര്യം ചെയ്യുന്നതിനാണ് പാഴ്സൽ സർവീസ്. സപ്ളൈകോയുടെ ചരക്ക് നീക്കം ഇതുവഴി ആരംഭിച്ചു. പി.എസ്.സി, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യപ്പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് അടക്കം സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |