തിരുവനന്തപുരം: കൊവിഡും ലോക്ക് ഡൗണും മൂലം ജോലി നഷ്ടപ്പെട്ടവർക്ക് തിരുവനന്തപുരം ടെക്നോപാർക്കിലെ ടെക്കികളുടെ കൂട്ടായ്‌മയായ പ്രതിദ്ധ്വനി തുടങ്ങിയ ജോബ് പോർട്ടൽ അനുഗ്രഹമാകുന്നു. അനുയോജ്യമായ തൊഴിൽ കണ്ടെത്താനും മെച്ചപ്പെട്ട ജോലിയിലേക്ക് മാറാനും ഇത് സഹായിക്കുന്നു. ഒാൺലൈൻ ക്ളാസിന് 54വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ടി.വി, ഫോൺ എന്നിവ പ്രതിദ്ധ്വനി നൽകി. ജോലിനഷ്ടമായ 31ഐ.ടി.ജീവനക്കാർക്ക് മാസം 5000 രൂപ വീതവും നൽകുന്നുണ്ട്. അംഗങ്ങളുടെ വരുമാനത്തിൽ നിന്നാണ് ഇതെല്ലാം നിർവഹിക്കുന്നത്.
കൊവിഡ് രൂക്ഷമായതോടെ പല സ്വകാര്യസ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. വിദേശത്തു നിന്ന് 1.67ലക്ഷം പേരാണ് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയത്. ഇവരിൽ കൂലിത്തൊഴിലാളികൾ മുതൽ വൻ ശമ്പളം വാങ്ങിയിരുന്ന മാനേജ്മെന്റ് തസ്തികക്കാർ വരെയുണ്ട്.
ഇതുവരെ 1400 പേർക്ക് സഹായം നൽകി. ജൂണിലാണ് പോർട്ടൽ തുടങ്ങിയത്. ആവശ്യക്കാർ ഏറിയതോടെ നവീകരിച്ച പോർട്ടൽ ടെക്നോപാർക്ക് സി.ഇ.ഒ പി.എം. ശശി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തിന് പുറമെ ബംഗളൂരു, പൂനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊവിഡ് മൂലം തൊഴിൽ നഷ്ടം
ഇന്ത്യയിൽ 41 ലക്ഷം പേർക്ക്
ഐ.ടി.മേഖലയിൽ 30,000
കേരളത്തിൽ 2.5ലക്ഷം
കേരളത്തിൽ ഐ.ടി മേഖലയിൽ 5000
(ഏഷ്യൻ വികസനബാങ്കും ഐ.എൽയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട്)
വെബ്‌സൈറ്റ് : https://jobs.prathidhwani.org
തൊഴിൽദാതാക്കൾക്ക് രജിസ്‌ട്രേഷൻ
അവർക്ക് തൊഴിലവസരങ്ങൾ പോസ്റ്റ് ചെയ്യാം
വിദഗ്ദ്ധരെ കണ്ടെത്താനുള്ള സൗകര്യം
തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷൻ,
തൊഴിലവസരങ്ങൾ കണ്ടെത്തി അപേക്ഷിക്കാം
അപേക്ഷകൾ ട്രാക്ക് ചെയ്യാം
മറ്റ് സേവനങ്ങൾ
മെച്ചപ്പെട്ട ജോലി കിട്ടാൻ ഐ. ടി.സ്‌കിൽ അപ്ഡേഷൻ
ദിവസ വേതനക്കാർക്ക് അതിജീവന കിറ്റ്
കൊവിഡ് കാലത്ത് മരുന്നും മറ്റും നൽകാൻ ഐ.ടി. ഹെൽപ് ഡെസ്ക്
മുഖ്യമന്ത്രിയുടെ കൊവിഡ് നിധിയിലേക്ക് 7.67ലക്ഷം നൽകി
സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |