കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറിനോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. മറ്റൊരു ദിവസം ഹാജരായാൽ മതിയാകുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പിന്നീട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. കേസിന്റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം വീണ്ടും വിളിച്ചു വരുത്തിയാൽ മതിയാകുമെന്ന് കസ്റ്റംസ് തീരുമാനിച്ചത്.
നേരത്തെ ശിവങ്കറിനോട് ചൊവ്വാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.. ശിവശങ്കർ നൽകിയ മൊഴികൾക്ക് ആധാരമായ തെളിവുകൾ സഹിതം ചൊവ്വാഴ്ച ഹാജരാകണം എന്നായിരുന്നു നിർദേശം. ഒളിവിലിരിക്കെ സ്വപ്ന നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെയുള്ളവ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |