കൊച്ചി: മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട്. ഉത്തരവാദിത്തം കൂടുകയാണെന്നും വളരെ എക്‌സ്പീരിയൻസ്‌ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.
'ഉത്തരവാദിത്തം കൂടുകയാണ്. വളരെ എക്‌സ്പീരിയൻസ്‌ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. നല്ല ചിത്രങ്ങളും കഥപാത്രങ്ങളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. ജനജീവിതം പഴയതുപോലെ ആകണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിഷമതകളും മാറട്ടെ, തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഇരുന്ന് സിനിമ കാണുന്ന അവസരം ഉണ്ടാകട്ടെ എന്നാണ് പ്രതീക്ഷ. അതാണ് പ്രാർത്ഥന. പുരസ്‌കാരം കരസ്ഥമാക്കിയ എല്ലാവർക്കും അഭിനന്ദനം'-സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
അവാർഡ് കിട്ടിയതിന് ചിലവില്ലേ എന്ന ചോദ്യത്തിന് സുരാജിന്റെ ഉത്തരം ഇങ്ങനെയായിരുന്നു- 'ചെലവുണ്ട്, നല്ല ചെലവുണ്ട്. ഡിജുവിന്റെ പടം നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും ഞാനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജനഗണമന' എന്നാണ് ചിത്രത്തിന്റെ പേര്. ലൊക്കേഷനിൽ ആയതുകൊണ്ട് ഇന്ന് ഭയങ്കര ചെലവായിരിക്കും എനിക്ക്'.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |