തിരുവനന്തപുരം: തന്റെ സാഹിത്യരചനകളാൽ സാമൂഹികവും സംസ്‌കാരികവുമായ പരിവർത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച എഴുത്തുകാരനായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഇടതുപക്ഷ ഭൗതികവാദ ആശയങ്ങളുടെ പിടിയിൽ അമർന്ന് ശ്വാസംമുട്ടുകയായിരുന്ന മലയാള സാഹിത്യത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെ സ്വാതന്ത്ര്യം പകർന്നു നൽകിയത് അദ്ദേഹമായിരുന്നു. ലളിതമായ ഭാഷയും പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയുമായിരുന്നു അക്കിത്തത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |