ശക്തി
പേടികൂടാതെ പെൺമ
നവരാത്രിയുമായി ബന്ധപ്പെട്ട ദേവീ സങ്കല്പങ്ങൾക്ക് സ്ത്രീ ശക്തിയുടെ പുതുഭാഷ്യം ഒരുക്കുകയാണ് തിരുവനന്തപുരത്തെ ധന്വന്തരി കളരി സംഘവും അഗസ്ത്യവും. ആയോധനകലയിലെ ചുവടുകളും മുറകളും നാരീസങ്കൽപ്പത്തിൽ കൂട്ടിയിണക്കി 'സ്ത്രീ ശാക്തീകരണം ആയോധന പരിശീലനത്തിലൂടെ" എന്ന ആശയമാണ് ഈ നവരാത്രി വേളയിൽ ധന്വന്തരി കളരി സംഘം അവതരിപ്പിക്കുന്നത്. 'അഗസ്ത്യം" എന്ന അവരുടെ തനത് കളരി സമ്പ്രദായത്തെ അടിസ്ഥാനമാക്കി നവരാത്രികളിലെ എല്ലാ ദേവീ സങ്കല്പങ്ങൾക്കും വർത്തമാനകാല ഭാഷ്യം രചിച്ചിരിക്കുകയാണ്. ടെൻപോയിന്റ് മീഡിയയുമായി ചേർന്ന് ധന്വന്തരിയിലെ ഗുരുക്കളും സംവിധായകനും മാദ്ധ്യമപ്രവർത്തകനുമായ ഡോ. എസ്. മഹേഷാണ് ചിത്ര സാക്ഷാത്കാരമൊരുക്കിയത്.
നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളാണ് ഈ ദൃശ്യാവിഷ്കരണത്തിന് ചാരുത പകർന്നിരിക്കുന്നത് ധന്വന്തരി കളരി സംഘത്തിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് നല്ലുടൽ. ഒൻപതു രാത്രികളുടെ മഹോത്സവമായ നവരാത്രി വിവിധങ്ങളായ ആചാരാനുഷ്ടാനങ്ങളോടെയാണ് രാജ്യത്താകമാനം ആഘോഷിക്കുന്നത്. കിഴക്കൻ സംസ്ഥാനങ്ങളിൽ ദുർഗാപൂജയുമായി ബന്ധപ്പെടുത്തിയാണ് നവരാത്രി ആഘോഷമെങ്കിൽ വടക്ക് ദസ്സറ എന്ന സവിശേഷോത്സവമായാണ് ഈ വാരം കൊണ്ടാടുന്നത്. കേരളത്തിലാകട്ടെ ആയുധ പൂജയും അക്ഷര പൂജയുമുൾപ്പെടുന്ന വിദ്യാരംഭമായും നവരാത്രി ആഘോഷിക്കപ്പെടുന്നു.
ദുർഗാദേവിയെ ഒൻപത് വ്യത്യസ്ത രൂപങ്ങളിൽ നവരാത്രി വേളയിൽ ആരാധിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് നവരാത്രിയുടെ അന്ത:സത്ത. ഇതിനാൽത്തന്നെ മാതൃ സ്വരൂപിണിയായ പ്രകൃതിയുടെ ശക്തിമത്തായ പെൺഭാവങ്ങളാണ് ദുർഗാവതാരങ്ങളോരോന്നും.
മഹിഷാസുരനെ നിഗ്രഹിക്കുന്ന ഉഗ്രഭാവമുള്ളവളായ ദുർഗയുടെ അപാര ശക്തിയും തീവ്ര ഭക്തിയും മാത്യ സഹജമായ സ്നേഹവും അളവില്ലാത്ത അനുഗ്രഹങ്ങളുമെല്ലാം ഒൻപത് അവതാരങ്ങളിൽ പ്രതിബിംബിക്കുന്നു. നവ ദുർഗാ സങ്കല്പത്തിലെ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്കന്ധ മാത, കത്യായനി, കാള രാത്രി, മഹാ ഗൗരി, സിദ്ധി ദാത്രി മുതലായ അവതാര ദേദങ്ങളെയാണ് പുരാണത്തിന്റെ ആത്മസത്തക്ക് ചേരും വിധമാണ് വ്യത്യസ്തമായ കാഴ്ചപ്പാടോടെ ധന്വന്തരി കളരി സംഘം പുനസൃഷ്ടിച്ചിരിക്കുന്നത്.
ഓരോ നവരാത്രിയും ഓരോ ദുർഗാവതാരങ്ങളുടെ പേരിലാണ് ആരാധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഓരോ രൂപവും സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമാണ്. ഇതിൽ നിന്ന് ആശയവും പ്രചോദനവുമുൾക്കൊണ്ടാണ് നവ ദുർഗമാർക്കുള്ള അഗസ്ത്യത്തിന്റെ ഈ ചിത്ര സാക്ഷാത്കാരം.
1. ശൈലപുത്രി
നവരാത്രിയുടെ ആദ്യ ദിവസം പൂജിക്കുന്ന ദേവിയുടെ രൂപമാണ് പർവതത്തിന്റെ മകൾ ശൈലപുത്രി. ശക്തനായ പിതാവ് ഹിമവാന്റെ പർവത മടിയിൽ വളർന്ന ശൈലപുത്രി അപാരമായ കഴിവുകളും ഊർജ്ജവും ഉൾക്കൊള്ളുന്നവളാണ്. അവൾ മൂലാധാര ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു, , താരിക എന്ന അസുരനിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ ചലിക്കുന്ന ഒരു ശിലയുടെ രൂപമാണ് ശൈലപുത്രി സ്വീകരിച്ചിട്ടുണ്ട്. പരമ്പരാഗത കളരി ആയുധമായ “മാൻ കൊമ്പ് ” അഥവാ മഡുവുമായാണ് ശൈലപുത്രിയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |