പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 32 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു.
301 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 29 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 12539 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 9565 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ മരണം ക്യാൻസർ രോഗത്തിന്റെ സങ്കീർണ്ണതകൾ മൂലമാണ്.
കുമ്പഴ സ്വദേശി (86), കൂടൽ സ്വദേശി (81) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ ഇതുവരെ 70 പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ അഞ്ചുപേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 ൽ (വൈക്കത്തേത്ത് പടി മുതൽ കല്ലുറുമ്പിൽ ഭാഗം വരെ) 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (ഇരവിപേരൂർ തെക്ക് മുരിങ്ങശ്ശേരി ഭാഗം മുതൽ ഒഴുക്ക് തോട് ഭാഗം വരെ) (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ), വാർഡ് 11 (കോഴിമല ), വാർഡ് 12 (നന്നൂർ കിഴക്ക്) എന്നിവിടങ്ങൾ 20 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |