തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.കനത്ത മഴയും, കൊവിഡും കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം.നാൽപത് രൂപയായിരുന്ന സവാളയ്ക്ക് മൊത്തവിതരണ കേന്ദ്രത്തിൽ ഇപ്പോൾ 80 രൂപയാണ് വില.ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോൾ തൊണ്ണൂറ് രൂപയ്ക്ക് മുകളിൽ ആകും.
ഉള്ളിയ്ക്കാകട്ടെ വില നൂറ് കടന്നു. 80 രൂപയായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോൾ 120 രൂപ വരെയാണ് വില.ഉള്ളിയ്ക്കും സവാളയ്ക്കും മാത്രമല്ല മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. കാരറ്റിന് 100 രൂപ, കാബേജ് 50 രൂപ്, ബീറ്റ്റൂട്ട് 70 എന്നിങ്ങനെ പോകുന്നു ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പച്ചക്കറികൾക്ക് വില. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സവാള കൂടുതലായി എത്തുന്നത്.സവാളയാകട്ടെ തമിഴ്നാട്ടിൽ നിന്നും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |