മുംബയ് : കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണിൽ നയിച്ച നൈജീരിയൻ സ്ട്രൈക്കർ ബാർത്തലോമിയോ ഒഗുബച്ചെ പുതിയ സീസൺ ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്സിയുടെ ജഴ്സിയണിയും. ഒരു വർഷത്തേക്കാണ് കരാർ. 2018–19 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെയാണ് ഒഗുബച്ചെ ഐ.എസ്.എല്ലിലേക്കെത്തുന്നത്. 18 മത്സരങ്ങളിൽ 12 ഗോൾ നേടിയ താരം തൊട്ടടുത്ത വർഷം ബ്ലാസ്റ്റേഴ്സിലെത്തി; നായകനായി. 16 മത്സരങ്ങളിൽ 15 ഗോൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |