
ന്യൂഡൽഹി: ഇന്ത്യയുമായി ഒപ്പിട്ട സ്വതന്ത്ര വാണിജ്യ കരാർ ഗുണകരമല്ലെന്ന് ന്യൂസിലൻഡ് മുന്നണി സർക്കാരിലെ ഘടകക്ഷിക്ക് പരാതി. കരാർ സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രിയും സർക്കാരിലെ ഘടകക്ഷിയായ ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടി നേതാവുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു.
കരാർ ന്യൂസിലൻഡിന് ഗുണകരമല്ല. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. ന്യൂസിലൻഡിൽ നിന്നുള്ള പാലുൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ നികുതി ഇളവ് ലഭിക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കരാർ തിരക്കിട്ട് ഒപ്പിടരുതെന്ന് ന്യൂസിലാൻഡ് ഫസ്റ്റ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണിന്റെ നാഷണൽ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. തന്റെ പാർട്ടിയുടെ നിലപാട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |