പത്തനംതിട്ട ജില്ലയിലെ വള്ളം കുളത്തിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ എപ്പിസോഡിലെ ആദ്യത്തെ യാത്ര. രാവിലെ മുതൽ വാവയ്ക്ക് നല്ലാതിരക്കായിരുന്നു.അതിനാൽ രാത്രിയോടെ ആണ് ഇവിടെ എത്തിയത്. കിണറ്റിലാണ് പാമ്പ്.
രണ്ടുദിവസമായി ഉള്ള മഴ കാരണം കിണറിനു നല്ല വഴുക്കലാണ്. അതിനെ ഒന്നും വകവയ്ക്കാതെ വാവ കിണറ്റിലിറങ്ങി. കുറച്ചു പണിപ്പെട്ടാണ് മൂർഖൻ പാമ്പിനെ പുടികൂടിയത്.പക്ഷെ പെട്ടന്നാണ് ഒരു അതിഥി വാവയുടെ അടുത്ത് വന്നത്. മറ്റാരുമല്ല നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ രാജീവ് പിള്ള. വാവയും,മൂർഖനും,രാജീവ് പിള്ളയും ഒന്നിച്ച സാഹസികതയും,തമാശകളും നിറഞ്ഞ ഒരു അടിപൊളി എപ്പിസോഡ്, കാണുക,സ്നേക്ക് മാസ്റ്റർ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |