ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടിൽ ഭഗവതി ക്ഷേത്രം. മരട് പൊലീസിനാണ് ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ ദിയ ജോൺ എന്ന് പേരുള്ള വനിതാ ഫോട്ടോഗ്രാഫർ നവരാത്രിയുമായി ബന്ധപ്പെടുത്തി എടുത്ത ഫോട്ടോകളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
സംഭവം വിവാദമായതോടെ ഇവർ തന്റെ ഫേസ്ബുക്ക് പേജ് വഴി ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. താൻ ഒരു ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഫോട്ടോകൾ എടുത്തതെന്നും വിശ്വാസികളെ വേദനിപ്പിച്ചതിൽ ഖേദമുണ്ടെന്നുമാണ് ഇവർ പറയുന്നുണ്ട്.
ഇവർ വിവാദത്തിലകപ്പെട്ട ഫോട്ടോകൾ പേജിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. ഫെമിനിസത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ദൃശ്യവത്കരിക്കുന്നു എന്ന മട്ടിലാണ് ഇവർ ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകിയിരുന്നത്. സോഷ്യൽ മീഡിയയിലും ഈ ഫോട്ടോ ഷൂട്ടിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഫെമിനിസം പ്രചരിപ്പിക്കാൻ എന്ന വ്യാജേന പ്രശസ്തിയാണ് ദിയ ജോൺ ലക്ഷ്യമിടുന്നതെന്നാണ് സോഷ്യൽ മീഡിയ പ്രധാനമായും വിമർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |