മുംബയ്: ലഹരി മരുന്ന് വാങ്ങുന്നതിനിടെ സീരിയൽ താരം പിടിയിൽ. നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി മുംബയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ( എൻസിബി ) പിടിയിലായത്. പ്രീതികയ്‌ക്കൊപ്പം മറ്റ് നാല് പേരും കൂടി അറസ്റ്റിലായിട്ടുണ്ട്.
സാവ്ധാൻ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ ശ്രദ്ധേയമായ താരമാണ് പ്രീതിക. വെർസോവയിലും, മുംബയിലുമായി എൻസിബി ഉദ്യോഗസ്ഥർ നടത്തിയ ഓപറേഷനിലാണ് അഞ്ച് പേർ പിടിയിലായത്.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് താരങ്ങൾക്കിടയിലെ ലഹരി മരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായത്. ബോളിവുഡ് താരം ദീപിക പദുക്കോൺ ഉൾപ്പെടെയുള്ള നിരവധി താരങ്ങളെ എൻസിബി ചോദ്യം ചെയ്തിരുന്നു.ലഹരിമരുന്ന് വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |