കൊച്ചി: താൻ കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയതായി ഫേസ്ബുക്കിലൂടെ അറിയിച്ച് നടൻ പൃഥ്വിരാജ്. ആന്റിജൻ ടെസ്റ്റിലൂടെയാണ് താൻ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയതെന്നും വരുന്ന ഒരാഴ്ച കൂടി താൻ ഐസൊലേഷനിൽ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
രോഗബാധയില്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് താൻ ഐസൊലേഷനിൽ കഴിയുകയെന്നും പൃഥ്വി അറിയിച്ചു. ഈ സാഹചര്യത്തിൽ സഹാനുഭൂതിയോടെ തന്നോടൊപ്പം നിന്നവർക്കും തന്റെ കാര്യത്തിൽ ആശങ്ക അറിയിച്ചവർക്കും താരം ഒരിക്കൽ കൂടി തന്റെ നന്ദി അറിയിച്ചു. തന്റെ രോഗപരിശോധനാ സർട്ടിഫിക്കറ്റും പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |