ചെങ്ങന്നൂർ: നഗരസഭയുടെ ക്രിസ്ത്യൻ കോളേജിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ, ഡി.എം.ഒ ഡോ.എൽ.അനിതകുമാരി എന്നിവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം കഴിഞ്ഞ 16ന് മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്ന് സെന്റർ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.സെന്ററിന്റെ പ്രവർത്തനം തുടർന്നാൽ കോളേജിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് മാനേജ്‌മെന്റും പ്രിൻസിപ്പളും അറിയിച്ചതായി ചെയർമാൻ പറഞ്ഞു. വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |