ബംഗളൂരു: പ്രമുഖ അമേരിക്കൻ ഐ.ടി/ഡിജിറ്റൽ കമ്പനിയായ കോഗ്നിസന്റിന്റെ ഇന്ത്യാ വിഭാഗം ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി മലയാളിയായ രാജേഷ് നമ്പ്യാരെ നിയമിച്ചു. നവംബർ ഒമ്പതിന് നിയമനം പ്രാബല്യത്തിൽ വരും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
രാംകുമാർ രാമമൂർത്തി ജൂലായിൽ രാജിവച്ച ഒഴിവിലേക്കാണ് സി.എം.ഡിയായി രാജേഷ് നമ്പ്യാർ എത്തുന്നത്. നിലവിൽ നെറ്റ്‌വർക്കിംഗ്, സോഫ്‌റ്റ്‌വെയർ കമ്പനിയായ സിയന ഇന്ത്യയുടെ ചെയർമാനും പ്രസിഡന്റുമായി പ്രവർത്തിച്ചുവരികയാണ് നമ്പ്യാർ. സിയനയിൽ എത്തുംമുമ്പ് ടാറ്റാ ഗ്രൂപ്പിൽ 20 വർഷം അദ്ദേഹം പ്രവർത്തിച്ചു. ഐ.ബി.എമ്മിൽ ആപ്ളിക്കേഷൻ സർവീസസ് ബിസിനസ് ജനറൽ മാനേജരായിരിക്കേയാണ് സിയനയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |