SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.02 PM IST

സാമ്പത്തികസംവരണത്തിൽ ആദ്യം ഏത് റാങ്ക് പട്ടിക? നവംബർ രണ്ടിനറിയാം

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം: 10 ശതമാനം സാമ്പത്തിക സംവരണം ഏതു പട്ടിക മുതൽ നടപ്പിലാക്കണമെന്ന് നവംബർ രണ്ടിന് ചേരുന്ന പി.എസ്.സി യോഗം ചർച്ച ചെയ്യും. നിലവിൽ തയ്യാറാക്കിയിട്ടുള്ള റാങ്ക്പട്ടികകൾ സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവരണോ അതോ ഇനി തയ്യാറാക്കുന്നതു മുതലാണോ സംവരണം തുടങ്ങേണ്ടത് എന്നതിലാണ് തീരുമാനമാകേണ്ടത്.

ഒക്ടോബർ 23ന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അന്നുമുതൽ സംവരണത്തിന് പ്രാബല്യമുണ്ടെന്നാണ് പറയുന്നത്. വ്യവസ്ഥകൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ച 2020 ജനുവരി മൂന്നുമുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന നിലപാടിലാണ് സർക്കാർ.

അങ്ങനെ നടപ്പാക്കണമെങ്കിൽ നിയമനങ്ങൾ അടിയന്തരമായി നിറുത്തിവയ്ക്കണം. ഈവർഷം നടത്തിയ നിയമന നടപടികളെല്ലാം പുനഃക്രമീകരിക്കുകയും വേണം. അതിനാൽ ഒക്ടോബർ 23 മുതൽ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള ക്രമീകരണങ്ങളായിരിക്കും പി.എസ്.സി ആലോചിക്കുന്നത്.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY