എം ശിവശങ്കരന്റെ നിലവിലെ അവസ്ഥയിൽ തനിക്ക് ദുഖമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശിവശങ്കരനെ തനിക്കു നന്നായിട്ടു അറിയാമെന്നും, നല്ലൊരു ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചുവെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ ജോമോൻ പുത്തൻപുരയ‌്ക്കലാണ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ശിവശങ്കരനെ വഷളാക്കിയത് പിണറായി വിജയനാണോ എന്ന തന്റെ ചോദ്യത്തിന് ഉമ്മൻചാണ്ടി നൽകിയ മറുപടിയും ജോമോൻ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
ശിവശങ്കരന്റെ ഇപ്പോളത്തെ അവസ്ഥയിൽ തനിക്കു ദുഃഖം ഉണ്ടെന്നു ഉമ്മൻ ചാണ്ടി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം . ശിവശങ്കരന്റെ ഇപ്പോളത്തെ അവസ്ഥയിൽ തനിക്കു ദുഃഖം ഉണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .
ശിവശങ്കരനെ തനിക്കു നന്നായിട്ടു അറിയാമെന്നും , നല്ലൊരു ഉദ്യോഗസ്ഥൻ ആയിരുന്നു എന്നും , ശിവശങ്കരൻ മലപ്പുറം കളക്ടർ ആയിരുന്നപ്പോൾ താൻ അന്ന് മുഖ്യമന്ത്രി ആയിരിന്നു എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി .
ഉമ്മൻ ചാണ്ടിയെ ഇന്ന് രാവിലെ 8 മണിക്ക് ഞാൻ (29/10/2020) തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ വച്ച് നേരിൽ കണ്ടപ്പോൾ 'ഇന്ന് ഒരു നല്ല ദിവസം ആണല്ലോ ' എന്ന് ഞാൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു . അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ' അതെന്താണ് നല്ല ദിവസം ?'
അപ്പോൾ ഞാൻ പറഞ്ഞു ' ശിവശങ്കരനെ അറസ്റ്റ് ചെയ്ത ദിവസം ആണെല്ലോ ' എന്ന് പറഞ്ഞപ്പോൾ ആണ് ശിവശങ്കരനെ കുറിച്ച് ഉമ്മൻ ചാണ്ടി പറയാൻ ഇടയായത് .
ശിവശങ്കരൻ നല്ല ഒരു ഉദ്യോഗസ്ഥൻ ആയിരിന്നു എന്നുള്ള ഉമ്മൻ ചാണ്ടിയുടെ മറുപടിക്കു ഞാൻ ഒരു മറു ചോദ്യം ഉമ്മൻ ചാണ്ടിയോട് ചോദിച്ചു
' അപ്പോൾ ശിവശങ്കരനെ വഷളാക്കിയത് മുഖ്യമന്ത്രി പിണറായി ആണോ ?'
അപ്പോൾ അദ്ദേഹം ഒരു ചിരി ചിരിച്ചിട്ട് എന്നോട് മറുപടി പറഞ്ഞു
' ഒരു ഉദ്യോഗസ്ഥന് അമിത അധികാരം കൊടുത്തു ആർക്കും ചൊദ്യം ചെയ്യപ്പെടാത്ത ഒരു ഉദ്യോഗസ്ഥനായി മാറ്റിയാൽ ഇതൊക്കെ സംഭവിക്കും '
ജോമോൻ പുത്തൻപുരയ്ക്കൽ
രാഷ്ട്രീയ നിരീക്ഷകൻ
ഫേസ്ബുക്ക് പോസ്റ്റ്
29/10/2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |