ന്യൂഡൽഹി: കൊവിഡ് പശ്‌ചാത്തലത്തിൽ നികുതി വരുമാനം ഇടിഞ്ഞതോടെ, കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നിയന്ത്രണമില്ലാതെ ഉയരുന്നു. നടപ്പുവർഷം ആകെ എട്ട് ലക്ഷം കോടി രൂപയുടെ ധനക്കമ്മി ഉണ്ടാകുമെന്നാണ് സർക്കാർ ബഡ്‌ജറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, ഈവർഷം ഏപ്രിൽ-സെപ്‌തംബറിൽ തന്നെ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 115 ശതമാനം കടന്ന് ധനക്കമ്മി 9.1 ലക്ഷം കോടി രൂപയായി.
മൊത്തം നികുതി വരുമാനം സെപ്‌തംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് 7.2 ലക്ഷം കോടി രൂപയാണ്. 2019ലെ സമാനകാലത്തേക്കാൾ രണ്ടുലക്ഷം കോടി രൂപ ഇടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |