തൃശൂർ: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെയും അറസ്റ്റുമായി ബന്ധപ്പെട്ട് ധാർമ്മികമായ ഒരു പ്രതിസന്ധിയും സി.പി.എമ്മിനോ സർക്കാരിനോ ഇല്ലെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതൊന്നും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കില്ല. ബിനീഷിന്റെ അറസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യം അല്ല. മകന്റെ ധാർമ്മികത അച്ഛന്റെ തലയിൽ അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. ബിനീഷ് സി.പി.എം നേതാവല്ല.
സെക്രട്ടറിയുടെ മകന്റെ പ്രവർത്തനം പാർട്ടി വിഷയമല്ല. സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ അത് പാർട്ടി വിഷയമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ചില വ്യക്തികൾക്ക് വന്ന പിശകിനെ പാർട്ടിയുടെ തെറ്റായി കാണേണ്ടതില്ല.
കേസും അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന തോന്നൽ ഇപ്പോഴില്ല. അങ്ങനെ ഉണ്ടായാൽ ഇടപെടുമെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |