കൊച്ചി: വിപണിയിൽ വില കുത്തനെ ഉയർന്നതോടെ സവാള വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേരളത്തിലേക്ക് മഹാരാഷ്‌ട്രയിൽ നിന്നും വരികയായിരുന്ന 25 ടൺ സവാള കയറ്റിയ ലോറി വഴിയിൽ കാണാതെയായി. ഡ്രൈവർ സവാളയുമായി മുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. മഹാരാഷ്‌ട്ര അഹമ്മദ് നഗറിൽ നിന്ന് കൊച്ചിയിലെത്തേണ്ട ലോറിയാണിത്. വിപണി വില കിലോയ്‌ക്ക് 65 രൂപയാണ് സവാളയ്‌ക്ക്. ഇതനുസരിച്ച് 16 ലക്ഷം രൂപയുടെ സവാളയാണ് നഷ്‌ടമായിരിക്കുന്നത്. സവാള എത്തേണ്ട മൊത്തകച്ചവടക്കാരൻ അലി മുഹമ്മദ് സിയാദ് ഇതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ നിന്ന് 25നു തന്നെ ലോറി ചരക്കുമായി പുറപ്പെട്ടിട്ടുണ്ട്.ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ അയച്ചുതന്നതിൽ ലോറിയുടെ ദൃശ്യമുണ്ട്. ലോറി ട്രാൻസ്‌പോർട് കമ്പനിക്ക് വണ്ടിയെ കുറിച്ചോ ലോറി ഡ്രൈവറെ കുറിച്ചോ വിവരമൊന്നും ലഭിച്ചില്ല. ആലുവ സ്വദേശിയായ ഇയാളുടെ ഫോണിൽ വിളിക്കുമ്പോൾ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല. സൈബർ സെൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് കണ്ടെത്താനുളള ശ്രമത്തിലാണ്. അതേസമയം വാഹന ഭാഗങ്ങൾ അഴിച്ച് വിറ്റ പേരിൽ ഡ്രൈവർക്കെതിരെ മുൻപ് കേസ് ഉണ്ടായിരുന്നതായി ട്രാൻസ്‌പോർട്ട് കമ്പനി പൊലീസിനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |