ഇടുക്കി: അഞ്ച് വയസുകാരന് പിതൃ സഹോദരന്റെ പക്കൽ നിന്നും ക്രൂരമർദനമേറ്റതായി പരാതി. ഇടുക്കി ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മർദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്‌തു. തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്‌തപ്പോഴാണ് മർദന വിവരം പുറത്തറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |