കൊച്ചി : സമാധാനപരവും അക്രമ രഹിതവുമായി പ്രകടനം നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ഹൈക്കോടതി. എറണാകുളം ഷൺമുഖം റോഡിലൂടെ പ്രകടനം നടത്തിയതിനെത്തുടർന്ന് മുൻമന്ത്രിയും മുൻ എം.എൽ.എയുമായ ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി. 2016 ജൂലായ് 27നാണ് ഡൊമിനിക് പ്രസന്റേഷന്റെ നേതൃത്വത്തിൽ 200 ഒാളംപേർ പ്രകടനം നടത്തിയത്. കണ്ണൂരിൽ രണ്ട് ദളിത് സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സംഭവം. വാഹനങ്ങൾക്കും യാത്രക്കാർക്കും തടസമുണ്ടായെന്നാരോപിച്ച് മജിസ്ട്രേട്ട് കോടതിയിൽ നിലവിലുള്ള കേസും നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൊമിനിക് പ്രസന്റേഷൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |