വാഷിംഗ്ടൺ: അമേരിക്കയിൽ പുതിയ പ്രസിഡന്റിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തെരുവിലേക്ക്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച വാഷിംഗ്ടണിൽ അണിനിരന്നത്.ട്രംപിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തെരുവുകളിൽ ഏറ്റുമുട്ടി.
പ്രതിഷേധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നാലുപേർ തോക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എല്ലാ വോട്ടുകളും എണ്ണുക, 'ഞങ്ങൾക്ക് ബൈഡന്റെ കീഴിൽ ജീവിക്കാൻ കഴിയില്ല, എന്നൊക്കെയാണ് പ്രതിഷേധക്കാർ പറയുന്നത്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും, മുൻ വൈസ് പ്രസിഡന്റുമായിരുന്ന ജോ ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ട് ദിവസങ്ങൾ പിന്നിട്ടു. എന്നാൽ തോൽവി സമ്മതിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നാണ് ട്രംപ് അനുകൂലികളുടെ ആരോപണം.
നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായതാണെന്നും, ഏതെങ്കിലും രീതിയിൽ വോട്ടുകൾ ഇല്ലാതാവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |