കൊലപാതകം മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ
കാസർകോട് : താമസ സ്ഥലത്ത് മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് നിർമ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു. സന്തോഷ് നഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിജയൻ മേസ്ത്രിയാണ് (65) ഇന്നലെ രാത്രി ഏഴ് മണിയോടെ കൊല്ലപ്പെട്ടത്.
കഴിഞ്ഞ അഞ്ചുവർഷമായി സന്തോഷ് നഗറിൽ താമസിച്ചു നിർമ്മാണ തൊഴിലിൽ ഏർപ്പെട്ട് വരുകയായിരുന്നു . ഇയാളുടെ കൂടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഇയാൾ പൊലീസിന്റെ വലയിലായിട്ടുണ്ട്.തലയ്ക്ക് പിറകിലാണ് ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം ജനറലാശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |