പാലക്കാട്: സി പി എം നേതാവും മുൻ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടിൽ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവർ മുൻ കരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ പാലക്കാട് മുൻസിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചിരുന്ന രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചത് പാർട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ കോവിഡ് പോസിറ്റീവായി. പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണ്.കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നു.
ഞാൻ കോവിഡ് പോസിറ്റീവായി .പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആൻറി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ...
Posted by MB Rajesh on Monday, November 16, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |