ന്യൂഡൽഹി: നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികൾ തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തേടിയ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള അവസരമാണ് കൊവിഡ് മഹാമാരി തുറന്നത്.
കൊവിഡ് കാലത്തും പരിഷ്‌കാര നടപടികളെടുക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരവസരവും നഷ്‌ടപ്പെടുത്തിയില്ലെന്നും സി.ഐ.ഐ സംഘടിപ്പിച്ച നാഷണൽ എം.എൻ.സി കോൺഫറൻസ് - 2020ൽ ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ 20 ലക്ഷം കോടി രൂപയ്ക്കുമേൽ വരുന്ന ആത്മനിർഭർ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |