ഇന്നലെ വരെ ചികിത്സ തേടിയത് 3843 പേർ
പാലക്കാട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഭൂരിഭാഗം ജനങ്ങളും മാസ്ക് ഉപയോഗം, കൈ കഴുകൽ, വ്യക്തി ശുചിത്വം എന്നിവ പാലിക്കുന്നുണ്ടെങ്കിലും ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഈ മാസം ഇന്നലെ വരെ മാത്രം 3843 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതിൽ 3808 പേർ ഒ.പിയിലും 35 പേർ കിടത്തി ചികിത്സയും തേടി.
പനിക്കൊപ്പം വയറിളക്കം, എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 719 പേരാണ് വയറിളക്കം ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 713 പേർ ഒ.പിയിലും ആറുപേർ കിടത്തി ചികിത്സയും തേടി. എലിപ്പനി ബാധിച്ച അഞ്ച് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ രണ്ടുമാസത്തെ കണക്ക്
സെപ്തംബർ
പനി-4339, ഒ.പി-4218, ഐ.പി-121.
വയറിളക്കം-1113, ഒ.പി-1086-ഐ.പി-27.
എലിപ്പനി-09.
ഒക്ടോബർ
പനി- 4991, ഒ.പി-4918-ഐ.പി-73.
വയറിളക്കം-888, ഒ.പി-875, ഐ.പി-13.
എലിപ്പനി- 07.
എലിപ്പനി കൂടുന്നു
സ്ഥിരീകരിക്കുന്ന എലിപ്പനി കേസുകൾ രണ്ടുമാസത്തിനിടെ കൂടി. മുൻമാസങ്ങളിൽ രണ്ട്-മൂന്ന് കേസുള്ളിടത്ത് അഞ്ചിൽ കൂടുതൽ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. വയറിളക്കം കേസുകൾ കഴിഞ്ഞ രണ്ടുമാസത്തെ അപേക്ഷിച്ച് കുറവാണ്. കൊവിഡ് വ്യാപനം മൂലം പനി ബാധിക്കുന്ന പലരും ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നതും കുറവാണ്.
-ഡി.എം.ഒ ഒാഫീസ്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |