പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 197 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്തുനിന്നു വന്നവരും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 170 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 46 പേരുണ്ട്.
ഇതുവരെ ആകെ 19148 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 15368 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. പ്രമാടം സ്വദേശി (66) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 105 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ 11 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 184 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17215.