ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷവും കടന്നു. മരണം 1.35 ലക്ഷത്തോടടുത്തു. അതേസമയം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 40,000ത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37975 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
480 പേർ മരിച്ചു. 42314 പേർ രോഗമുക്തരായി. പുതിയ രോഗികളും മരണവും ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. പ്രതിദിന രോഗമുക്തർ കൂടുതൽ കേരളത്തിൽ. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ്. രാജ്യത്തെ ആകെ പരിശോധന 13.3 കോടി കവിഞ്ഞു. ദേശീയ രോഗസ്ഥിരീകരണ നിരക്ക് 6.87 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.45 ശതമാനമായും കുറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും തുടർച്ചയായി കുറയുകയാണ്. നിലവിൽ 438667 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 93.76 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |