ലണ്ടൻ: ഈ വർഷത്തെ ധീരതയ്ക്കുള്ള മൃഗങ്ങളുടെ വിക്ടോറിയ ക്രോസ് നേടി മിലിട്ടറി നായ കുനോ. സായുധരായ അൽ ഖ്വയ്ദ ഭീകരരെ ധീരമായി നേരിട്ടതിനാണ് നാലു വയസുകാരൻ കുനോ പുരസ്കാരത്തിന് അർഹനായത്.
ബെൽജിയൻ ഷെപ്പേഡ് മലിനോയ്സ് ഇനത്തിൽപ്പെട്ട നായയാണ് കുനോ.
കഴിഞ്ഞ വർഷമാണ് ഭീകരരെ കുനോ നേരിട്ടത്. കുനോയുടെ സഹായം മൂലമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്.
പോരാട്ടത്തിനിടെ കുനോയുടെ പിൻകാലുകളിൽ നിരവധി ബുള്ളറ്റുകൾ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി ശസ്ത്രക്രിയകളിലൂടെയാണ് കുനോയുടെ ജീവൻ രക്ഷിച്ചത്. എന്നാൽ,
പിൻകാലുകളിലെ ഒരു പാദത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അത് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
കുനോയുടെ ധീരതയും ജോലിയോടുളള പ്രതിബദ്ധതയും കണക്കിലെടുത്ത് പി.എസ്.ഡി.എ ഡിക്കിൻ മെഡൽ സമ്മാനിച്ചിരുന്നു. സജീവ കൃത്യനിർവഹണത്തിൽ നിന്ന് പിന്മാറിയ ശേഷവും കൃത്രിമ കാൽ ഘടിപ്പിച്ച് രാജ്യ സേവനം തുടരുന്ന ആദ്യ നായയാണ് കുനോ.
'കുനോ ഒരു യഥാർത്ഥ നായകനാണ്. അന്നേ ദിവസം കുനോ ചെയ്ത പ്രവൃത്തി ദൗത്യത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു. അതുവഴി ഒന്നിലധികം ജീവനുകളാണ് കുനോ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും അവൻ തന്റെ കൃത്യമായി നിർവഹിച്ചു - പി.എസ്.ഡി.എ ഡയറക്ടർ ജനറൽ ജോണ്‍ മക് ലോഗ്ലിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |