അബൂജ: പ്രിയ സുഹൃത്തും നൈജീരിയൻ നടനുമായ വില്യംസ് ഉച്ചിംബയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മൈക്ക് ഈസീ നൗലി എത്തിയത് തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം തരാൻ ഒരുങ്ങുന്ന ആറ് ഗർഭിണികളോടൊപ്പമാണ് ചടങ്ങിനെത്തിയ എല്ലാവരും കണ്ണിമ വെട്ടാതെ നോക്കിയതും മൈക്കിനേയും ഒപ്പം വന്ന സ്ത്രീകളേയുമാണ്. പിങ്ക് നിറത്തിലുള്ള കോളർലെസ് സ്യൂട്ട് ധരിച്ചാണ് മൈക്ക് ഈസീ നൗലി വിവാഹത്തിന് എത്തിയത്. ഒപ്പം സിൽവർ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് യുവതികളും.
ചടങ്ങിന്റ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ആറ് യുവതികളുടേയും വയറ്റിൽ വളരുന്ന കുട്ടികളുടെ പിതാവ് താൻ തന്നെയാണെന്ന് മൈക്ക് വെളിപ്പെടുത്തിയത്. നിശാക്ലബ് ഉടമയായ മൈക്ക് നൈജീരിയയിലെ പ്രധാന പ്ലേ ബോയ് ആണ്. എന്തായാലും മൈക്കിന്റെ വെളിപ്പെടുത്തൽ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മൈക്കിന്റെ ലൈഫ് സ്റ്റെൽ ഗംഭീരമെന്നാണ് മിക്കവരും അവകാശപ്പെടുന്നത്. അതേസമയം, നവ ദമ്പതികളെ അപമാനിക്കുന്ന രീതിയാണ് ഇതെന്നാണ് ചിലരുടെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |