ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിർത്തി പുനർനിർണയിക്കുന്നതിന് മുമ്പ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ജയിച്ചതൊഴിച്ചാൽ, എൽ.ഡി.എഫ് സ്വന്തം പോലെ സൂക്ഷിക്കുന്ന ഡിവിഷനാണ് മുളക്കുഴ. ഇത്തവണ വനിതാ സംവരണമാണ്.ഡിവിഷൻ നിലനിർത്തേണ്ടത് എൽ.ഡി.എഫിന് അഭിമാനപ്രശ്നവും . പിടിച്ചെടുക്കാനായാൽ യു.ഡി.എഫിന് അട്ടിമറി വിജയവും. പക്ഷെ കഴിഞ്ഞ തവണ നേടിയ 9000 ത്തിലധികം വോട്ടിന്റെ പിന്തുണയുമായി എൻ.ഡി.എ ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നു.കെ.ആർ.രാജപ്പനാണ് ഇവിടെ ജയിച്ചിട്ടുള്ള ഏക കോൺഗ്രസ് അംഗം. ആല ഒഴികെയുള്ള മറ്ര് നാല് പഞ്ചായത്തുകളും ഇടതുപക്ഷത്തിന്റെ കൈപ്പിടിയിലായിരുന്നു എന്നതാണ് അവരുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ.യു.ഡി.എഫ് ഭരിച്ചിരുന്ന ആലായിൽ ബി.ജെ.പിക്ക് നല്ല ശക്തിയുമുണ്ടായിരുന്നു.ചെറിയനാട് പഞ്ചായത്തിൽ മൂന്ന് മുന്നണികളും ഇപ്പോൾ ഏറെക്കുറെ തുല്യ ശക്തികളെന്ന നിലയിലാണ്.
ഡിവിഷൻ ഘടന
മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളും ആലാ പഞ്ചായത്തിന്റെ 10 ഉം പുലിയൂരിന്റെ മൂന്നും ബുധനൂരിന്റെ അഞ്ചും വാർഡുകൾ ഉൾപ്പെടുന്നതാണ് മുളക്കുഴ.
മുന്നണി സ്ഥാനാർത്ഥികൾ
ഹേമലതടീച്ചർ (എൽ.ഡി.എഫ്)
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം.അരീക്കര എസ്.എൻ.ഡി.പി യു.പി സ്കൂൾ പ്രധാനാദ്ധ്യാപികയാണ്.സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം.
ഉഷ ഭാസി(യു.ഡി.എഫ്)
മുൻ ബുധനൂർ പഞ്ചായത്ത് അംഗം. മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ.നിയോജക മണ്ഡലം പ്രസിഡന്റ്.
സൗമ്യ.എസ്(എൻ.ഡി.എ)
യുവമോർച്ച ജില്ലാ കമ്മിറ്രി അംഗം.ജില്ലാ വനിതാ കോർഡിനേറ്ററായിരുന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും.ആദ്യ മത്സരം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
അഡ്വ.വി.വേണു (സി.പി.എം).........18,822
അഡ്വ.ഡി.നാഗേഷ് കുമാർ (കോൺ)....15,489
ബി.കൃഷ്ണകുമാർ (ബി.ജെ.പി)............9,602
ഭൂരിപക്ഷം....................3.333
അരൂർ ഡിവിഷൻ
ജില്ലാ പഞ്ചായത്ത് നിലവിൽ വന്നശേഷം യു.ഡി.എഫ് കുത്തകയാക്കി വച്ചിരുന്ന ഡിവിഷനാണ് ഇത്.1995, 2000, 2005, 2010 തിരഞ്ഞെടുപ്പുകളിൽ വിജയം യു.ഡി.എഫിനായിരുന്നു. 2005-ൽ ജയിച്ച കനകം കൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചതാണ് ഇതിന് അപവാദം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിത്രം ഒന്നുമാറി.ദലീമ ജോജോ എന്ന വനിതയിലൂടെ ഡിവിഷൻ ഇടതു പക്ഷം പിടിച്ചെടുത്തു.അവർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. അതേ ദലീമയെയാണ് ഇത്തവണയും രംഗത്തിറക്കിയിട്ടുള്ളത്. തങ്ങളുടെ കുത്തക തിരിച്ചു പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് യു.ഡി.എഫ്. ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെ മത്സരത്തിനിറക്കി ഇരുവരെയും നല്ലപോലെ വിയർപ്പിക്കാനാണ് എൻ.ഡി.എ യുടെ ശ്രമം.
ഡിവിഷൻ ഘടന
അരൂർ(19), എഴുപുന്ന, കോടംതുരുത്ത്(8 വാർഡുകൾ വീതം),കുത്തിയതോട്(6), തുറവൂർ(11) പഞ്ചായത്തുകൾ ഉൾപ്പെട്ട ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
ദലീമജോജോ(എൽ.ഡി.എഫ്) ചലച്ചിത്ര പിന്നണി ഗായിക കൂടിയായ ദലീമ റോട്ടറി പ്രവർത്തനങ്ങളിലും സജീവമാണ്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
ടി.എച്ച്.സലാം(യു.ഡി.എഫ്) പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ ഒരിക്കലും മൂന്ന് തവണ പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്തിലും അംഗമായിരുന്നു.ഡി.സി.സി ജനറൽ സെക്രട്ടറി.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ. കെ.എം.മണിലാൽ(എൻ.ഡി.എ) ഒരിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു.ബി.ഡി.ജെ.എസ് അരൂർ നിയോജക മണ്ഡലം സെക്രട്ടറി.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൗൺസിലർ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
ദലീമ ജോജോ(സി.പി.എം)..........23,877
എം.കെ.ഗിരിജാദേവി (കോൺ)..20,821
വിലാസിനി പുരുഷോത്തമൻ(ബി.ജെ.പി)..7,534
ഭൂരിപക്ഷം............3056
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |