ലണ്ടൻ: സൂപ്പർ മാർക്കറ്റിലെ 500 ലധികം മദ്യക്കുപ്പികൾ പൊട്ടിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലണ്ടനിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. അജ്ഞാതയായ സ്ത്രീ 1,30,000 ഡോളർ വിലവരുന്ന മദ്യക്കുപ്പികൾ എറിഞ്ഞുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ സൂപ്പർമാർക്കറ്റിലുണ്ടായിരുന്ന ആരും യുവതിയെ തടയാനും ശ്രമിച്ചില്ല.
സൂപ്പർമാർക്കറ്റിലെ നിലം പൂർണമായും പൊട്ടിയ ചില്ലുകുപ്പികളാൽ നിറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മാനേജർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തത്.
ആക്രമണം നടത്തിയ ഒരുസമയത്ത് യുവതി ഒന്നും സംസാരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ചാരനിറത്തിലുള്ള ഓവർക്കോട്ടും കാക്കി നിറത്തിലുള്ള പാന്റും ധരിച്ച് എത്തിയ യുവതി മദ്യക്കുപ്പികൾ ഇരുന്ന റാക്കറ്റിന് അടുത്തെത്തിയ ശേഷം കുപ്പികൾ ഓരോന്ന് താഴേക്ക് ഇടുകയായിരുന്നു.
നിലത്ത് കിടന്ന മദ്യത്തിൽ തെന്നി വീണ് ഇവർക്ക് മുറിവേറ്റിരുന്നു. കൈകളിലുണ്ടായ മുറിവുകൾ ചികിത്സിക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |