പത്തനംതിട്ട: കർഷകർ ശത്രുക്കളല്ലെന്നും അവകാശങ്ങൾ നേടിയെടുക്കാൻ അവർക്ക് നിരന്തരമായി ഭരണകൂടത്തോട് സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം ദുഃഖകരമാണെന്നും എസ്.വൈ.എസ്. മണ്ണിനോടു മല്ലിടുന്ന കർഷകരുടെ വിയർപ്പിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്. അതിനുള്ള കടപ്പാടും പിന്തുണയുമാണ് രാജ്യം അവർക്ക് തിരിച്ചുനൽകേണ്ടത്. എന്നാൽ കാർഷിക സമൂഹത്തെ പ്രയാസപ്പെടുത്തുന്ന നിലപാടുകളാണ് ഭരണകൂടം പുലർത്തുന്നത്. രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കർഷകസമരത്തിന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി,മുഹമ്മദ് ഷിയാഖ് ജൗഹരി,സുധീർ വഴിമുക്ക്, അബ്ദുൽ സലാം സഖാഫി,സുനീർ അലി സഖാഫി,നിസാർ നിരണം, അനസ് പൂവാലം പറമ്പിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |